ദുബായ്: ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരേ ഡ്രോൺ ആക്രമണം. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ......
ടെഹ്റാൻ: ഇറാനെ നടുക്കിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് കുട്ടികളെ ഒരുമിച്ച് സംസ്കരിക്കുന്നു. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലെ ഒരു ഗേൾസ് എലമെന്ററി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 160-ലധികം വിദ്യാർഥിനികളെയാണ് ഒരേ സ്ഥലത്ത് കബറടക്കുന്നത്. ......
ടെൽ അവീവ്: കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പൊതുചടങ്ങിൽ പങ്കെടുത്ത് രംഗത്തെത്തി. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള അന്ത്യാഞ്ജലി ചടങ്ങിലാണ് നെതന്യാഹു പങ്കെടുത്തത്. ......
ടെൽ അവീവ്: പശ്ചിമേഷ്യൻ മേഖലയെ പിടിച്ചുകുലുക്കി യു.എസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. യുദ്ധം ഉടൻ അവസാനിക്കാനുള്ള സാധ്യതകൾ മങ്ങിയതായും പോരാട്ടം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ......
24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യാപക ആക്രമണങ്ങൾക്ക് അമേരിക്കയും ഇസ്രായേലും ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ പ്രഹരമാണ് ഇസ്രയേലും അമേരിക്കയും ലക്ഷ്യം വെക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ......
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. ജലപാത വഴി കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമാക്കുമെന്ന മുന്നറിയിപ്പും ഐആർജിസി നേതൃത്വം നൽകിയിട്ടുണ്ട്. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വധത്തിനു പിന്നാലെ ഇറാന്റെ മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് തെരഞ്ഞെടുത്ത ആയത്തുല്ല അറാഫിയും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരക്കുന്നു. ചുമതലയേറ്റെടുത്തതിന് മണിക്കൂറുകൾക്കകം ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അറാഫി കൊല്ലപ്പെട്ടതെന്നാണ് ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
കുറച്ച് കാലമായ ജസീന്ത കുടുംബത്തോടൊപ്പം സഞ്ചാരത്തിലാണെന്നാണ് അവരുടെ ഓഫീസ് പ്രതിനിധി അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നിലവിൽ ഓസ്ട്രേലിയയിൽ ആണ് അവർ താമസിക്കുന്നത്.
ഓസ്ട്രേലിയയിലിരുന്ന് ജോലി ചെയ്യുന്നത് മൂലം കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കാനാവുന്നുണ്ടെന്നാണ് ജസീന്തയുടെ ഓഫീസ് വിശദമാക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജസീന്ത ഓസ്ട്രേലിയയിലേക്ക് താമസം മാറുന്നത് സംബന്ധിയായി നിരവധി പ്രചാരണങ്ങൾ വന്നത്. ......
റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ സൗദി അരാംകോയുടെ റാസ് തനുര റിഫൈനറി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റാസ് തനുര റിഫൈനറി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. ......
കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം ഇറാന്റെ ആക്രമണത്തിൽ തകർന്നതാണോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ......